TELK Recruitment
എന്താണ് ടെൽക്ക്?
കേരളത്തിൽ ഹൈ വോൾട്ടേജ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും സ്ഥാപിക്കുന്നതിലും സവിശേഷ പങ്കു വഹിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ടെൽക്ക് (Transformers and Electricals Kerala Limited -TELK). കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും ജപ്പാനിലെ പ്രശസ്ത ഇലക്ട്രോണിക് കമ്പനിയായ ഹിറ്റാച്ചിയുടെയും സാമ്പത്തിക - സാങ്കേതികവിദ്യ സഹകരണത്തിലൂടെ ആണ് സ്ഥാപനം രൂപീകൃതം ആകുന്നത് (TELK Latest Vacancies).
കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിൽ ആദ്യമായി ഒരു പവർ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത് ജപ്പാൻ കമ്പനിയായ ഹിറ്റാച്ചി യുടെ സഹകരണത്തോടു കൂടിയാണ്. 1977ൽ താൻ സാനിയയിലേക്ക് ട്രാൻസ്ഫോർമറുകൾ കയറ്റി അയച്ചു കൊണ്ട് ടെൽക്ക് ആഗോള ബിസിനസിന്റെ ഭാഗമായി മാറി. ആദ്യമായി 400 കിലോ വാട്ടിന്റെ ട്രാൻസ്ഫോർമറുകൾ നിർമ്മിക്കുന്നതും ടെൽക്കാണ് (TELK Jobs).
1982ൽ ടാറ്റ പവർ കമ്പനി മുംബൈയിൽ സ്ഥാപിച്ച താപ വൈദ്യുത നിലയത്തിന് 600 എം വി എ ശേഷിയുള്ള ജനറേറ്റർ ട്രാൻസ്ഫോർമർ നിർമിച്ചു നൽകിയതും ടെൽക്കാണ്.
ഇന്ന് ടെൽക്ക് ഗവൺമെന്റ് ഓഫ് കേരളയുടെയും എൻ ടി പി സി ലിമിറ്റഡിന്റെയും സഹകരണ സ്ഥാപനമാണ് (TELK Latest Jobs).
1963ലാണ് ടെൽക്ക് സ്ഥാപിതമാകുന്നത്. എറണാകുളത്തെ അങ്കമാലിയിൽ ആണ് ടെൽക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. അഡ്വക്കേറ്റ് പി സി ജോസഫ് ആണ് ടെൽക്കിന്റെ ഇപ്പോഴത്തെ ചെയർമാൻ.
ടെൽക്കിനെ പറ്റി ഔദ്യോഗിക വെബ്സൈറ്റ് വഴി കൂടുതൽ അറിയാം :Click here.
ടെൽക്കിന്റെ പ്രവർത്തനങ്ങൾ
എക്സ്ട്രാ ഹൈ വോൾട്ടേജ് പവർ ട്രാൻസ്ഫോർമേഴ്സും സി ടി, പി ടി, ബുഷിങ്സ് എന്നിങ്ങനെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ആണ് ഇന്ന് ടെൾക്ക് നിർമ്മിക്കുന്നത്.
ഈ വിഭാഗത്തിലുള്ള ഇന്ത്യയിലെ മികച്ച നിർമ്മാതാക്കളിൽ മുൻനിരയിലേക്ക് എത്തുവാനും ആഗോള മാർക്കറ്റിലേക്ക് കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാനും ടെൽക്ക് ലക്ഷ്യമിടുന്നു (TELK Careers).
മികച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് ഈ ലക്ഷ്യം നേടുവാനാണ് ടെൽക്ക് പരിശ്രമിക്കുന്നത്.
വോൾട്ടേജ്, പവർ സിസ്റ്റം പേരാമെറ്റേഴ്സ്,സ്ഥാപിക്കേണ്ട സ്ഥലം എന്നിങ്ങനെ ഓരോ ഉപഭോക്താവിന്റെയും ആവശ്യത്തിന് അനുസരിച്ചിട്ടുള്ള പവർ ട്രാൻസ്ഫോർമറുകൾ ആണ് ടെൽക്ക് നിർമ്മിച്ചു നൽകുന്നത്.
എ സി കറണ്ട് (Alternating current - AC) അളക്കാൻ ഉപയോഗിക്കുന്ന കറണ്ട് ട്രാൻസ്ഫോർമർ ഹിറ്റാച്ചി ലിമിറ്റഡുമായി ചേർന്ന് 1968 മുതൽ ആണ് ടെൽക്ക് നിർമ്മിക്കാൻ തുടങ്ങുന്നത്. 400 കെ വി വരെ ശേഷിയുള്ള ട്രാൻസ്ഫോർമറുകളാണ് ഇവ. പലസംസ്ഥാനങ്ങളിലും ആയുള്ള ഇലക്ട്രിസിറ്റി ബോർഡുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ടെൽക്ക് ഇത്തരത്തിലുള്ള ട്രാൻസ്ഫോർമറുകൾ നൽകിയിട്ടുണ്ട്.
ഹൈവോൾട്ട് സർക്യൂട്ടുകളെ സംരക്ഷിക്കുവാൻ ഉപയോഗിക്കുന്ന വോൾട്ടേജ് ട്രാൻസ്ഫോർമറുകളും ടെൽക്ക് നിർമ്മിക്കുന്നുണ്ട്. 245 കെ വി വരെയാണ് ഇത്തരം ട്രാൻസ്ഫോർമറുകളുടെ ശേഷി.
ഇലക്ട്രിക്കൽ കണ്ടക്ടറിനെ ഗ്രൗണ്ടഡ് കണ്ടക്ടിംഗ് ബാര്യരിലൂടെ സുരക്ഷിതമായി കടത്തിവിടുവാൻ ഉപയോഗിക്കുന്ന ഇൻസുലേറ്റർ ഉപകരണമായ ട്രാൻസ്ഫോർമർ ബുഷിംഗുകളും ടെൽക്ക് നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ട്. ഓയിൽ ഇംപ്രഗ്നേറ്റഡ് പേപ്പർ കണ്ടൻസർ ബുഷിംഗ് ആദ്യമായി നിർമ്മിച്ച ഇന്ത്യൻ കമ്പനി ടെൽക്ക് ആണ്.
ടെൽകിലെ തൊഴിലവസരങ്ങൾ
ഇന്ത്യയിലെ തന്നെ ഒരു സുപ്രധാന വൻകിട ഇലക്ട്രോണിക് നിർമ്മാണ കമ്പനിയും പൊതുമേഖലാ സ്ഥാപനമാവുയ ടെൽകിൽ ഉദ്യോഗാർത്ഥികൾക്ക് മികച്ച കരിയർ തേടാവുന്നതാണ്.
ആഗോള വാണിജ്യമേഖലയിലേക്ക് കടക്കാൻ ഒരുങ്ങുന്ന ടെൽക് വരും വർഷങ്ങളിൽ ധാരാളം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുമെന്നത് ഉറപ്പാണ്
TELK Latest Vacancies