IBPS Latest Updates Exam Notifications and Recruitments
IBPS Latest Vacancies 2023
ഐ ബി പി എസ് (Institute of Banking Personnel Selection - IBPS) കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന്റെ കീഴിലുള്ള റിക്രൂട്ട്മെന്റ് ഏജൻസിയാണ്. കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശസാൽകൃത ബാങ്കുകളിലും റൂറൽ ബാങ്കുകളിലും ജോലി ചെയ്യുവാനായി ജീവനക്കാരെ കണ്ടെത്തുന്നത് ഐ ബി പി എസ് വഴിയാണ് (IBPS Latest Vacancies).
1975ൽ സ്ഥാപിതമായ ഐ ബി പി എസി ന്റെ ഇപ്പോഴത്തെ ചെയർമാൻ ആർ വി റാവുവാണ്. മുംബൈയാണ് സ്ഥാപനത്തിന്റെ ആസ്ഥാനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ് (NIBM) ദേശസാൽകൃത ബാങ്കുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി രൂപംകൊടുത്ത പേഴ്സണൽ സെലക്ഷൻ സർവീസ് (PSS) ആണ് ഐ ബി പി എസ് ആയി മാറിയത്.
ബാങ്കുകളുടെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് അനുയോജ്യമായ യുജി പിജി ഡോക്ടറേറ്റ് ഡിഗ്രികൾ ഉള്ളവരെ ഐ ബി പി എസ് തിരഞ്ഞെടുക്കുന്നു (IBPS Jobs).
IBPS Major activities and Examinations
എസ് ബി ഐ, ആർ ബി ഐ, നബാർഡ്, ഐ ഡി ബി ഐ തുടങ്ങിയ എല്ലാ കേന്ദ്ര പൊതുമേഖല ബാങ്കുകളും ഐ ബി പി എസ് വഴിയുള്ള റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നു.
റൂറൽ ബാങ്കുകളെ(RRB) കൂടാതെ എസ് ഐ ഡി ബി ഐ, എൽ ഐ സി അടക്കമുള്ള കേന്ദ്ര ഇൻഷുറൻസ് കമ്പനികൾ, കോ ഓപ്പറേറ്റീവ് ബാങ്കുകൾ, ബാങ്ക് ഇതര സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ, ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ, സംസ്ഥാന ഉടമസ്ഥതയിലുള്ള കമ്പനികൾ/കോർപ്പറേഷനുകൾ എന്നിവയും ഐ ബി പി എസിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു.
ഇത് കൂടാതെ ചില പ്രധാന യൂണിവേഴ്സിറ്റികളും പ്രശസ്തമായ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവേശന പരീക്ഷകൾ നടത്തുന്നതിനായി ഐ ബി പി എസിന്റെ സഹായങ്ങൾ സ്വീകരിക്കുന്നുണ്ട് (IBPS Careers). രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പരീക്ഷകൾ നടത്തുന്ന ഏജൻസിയായി ഐ ബി പി എസ് ഖ്യാതി നേടിയിട്ടുണ്ട്.
ഇന്ത്യയുടെ നാനാഭാഗത്തുമുള്ള നഗരങ്ങളിൽ ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷകൾ ഒരേസമയം നടത്തുവാനും ഇത്തരം പരീക്ഷകൾക്ക് ലോകനിലവാരത്തിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ തയ്യാറാക്കാനുള്ള ഐ ബി പി എസിന്റെ ശേഷിയാണ് ഈ ഖ്യാതിയുടെ കാരണം. 2021-22 വർഷത്തിൽ ആകെ 92 ലക്ഷം ഉദ്യോഗാർത്ഥികളാണ് ഐ ബി പി എസ് നടത്തിയ പരീക്ഷകളിൽ പങ്കെടുത്തത്.
തുടർച്ചയായി നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പരീക്ഷാ ഘടനയും നടപടിക്രമങ്ങളും വഴി സാമ്പത്തിക മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഏറ്റവും അനുയോജ്യരായ ജീവനക്കാരെ തെരഞ്ഞെടുക്കുവാൻ ഐ ബി പി എസിന് സാധിക്കുന്നുണ്ട് (IBPS Recruitment).
IBPS Currently Open Vacancies and other Updates
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷ നടത്തിപ്പ് ഏജൻസികളിൽ ഒന്നായ ഐ ബി പി എസ്, ധാരാളം തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. പൊതുമേഖലാ സ്ഥാപനത്തിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് ഐ ബി പി എസ് ഒരു മികച്ച ഓപ്ഷൻ ആണ്.
Vacancy/Recruitment Updates
1. IBPS CRP PO റിക്രൂട്ട്‌മെന്റ് 2023: 3049 പ്രൊബേഷണറി ഓഫീസർമാർ (PO)/ മാനേജ്‌മെന്റ് ട്രെയിനീസ് (MT) ഒഴിവുകൾ Apply Here (Last Date: 21 August 2023)
2. IBPS CRP SO റിക്രൂട്ട്‌മെന്റ് 2023: 1402 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ (SO) ഒഴിവുകൾ Apply Here (Last Date: 21 August 2023)
Date Over Recruitment
1. IBPS Recruitment 2023 for 4000+ clerks Apply Here (Last Date: 21 July 2023)
2. Eligiblity Criteria for IBPS Recruitment for Clerks 2023 Read here
3. Application Process of IBPS Recruitment 2023 Read here
4. Kerala Grameen bank (RRB) Recruitment for Officer Scale 1,2,3 & Multipurpose Staff (Last Date: 21 June 2023)
5. KGB RRB IBPS Recruitment 2023 - exam Structure & Syllabus for Officer Scale 1,2,3 & Multipurpose Staff (Last Date: 21 June 2023)